Official website of SreeRama Swami Temple, Ramapuram, Kottayam

Main Links

Home
Legend
Nalambalam
Viseshadivasangal
Vazhipadukal
UPADEVATHAKAL
Trust
Photo Gallery
Contact us

Contact Us

Sree Rama Swami Temple

Ramapuram P. O

Kottayam District

Kerala - 686591

Ph: 04822 263100

 

 

രാമായണകഥ കേട്ടുണരുന്ന കര്‍ക്കടകത്തിന്റെ പുണ്യനാളുകളില്‍ നാലമ്പലദര്‍ശനത്തിലൂടെ അനുഗ്രഹം നേടാനെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ രാമപുരത്തെ ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഈ നാല് ക്ഷേത്രങ്ങളിലും ഒരേദിവസം ദര്‍ശനം നടത്തുന്ന പൂര്‍വികാചാരമാണ് നാലമ്പലദര്‍ശനം എന്നറിയപ്പെടുന്നത്.

രാമപുരത്ത് ശ്രീരാമക്ഷേത്രവും മൂന്നുകിലോമീറ്റര്‍ പടിഞ്ഞാറ് കൂടപ്പുലത്ത് ലക്ഷ്മണക്ഷേത്രവും രാമപുരത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ വടക്ക് അമനകരയില്‍ ഭരതക്ഷേത്രവും അമനകരയില്‍നിന്ന് രണ്ടര കിലോമീറ്റര്‍ വടക്കുകിഴക്ക് മാറി മേതിരിയില്‍ ശത്രുഘ്‌നക്ഷേത്രവും സ്ഥിതിചെയ്യുന്നു. നാലിടങ്ങളിലും ദര്‍ശനം നടത്താന്‍ രണ്ടര മണിക്കൂര്‍ മതിയെന്നതിനാല്‍ കര്‍ക്കടകമാസത്തില്‍ ഇവിടെ വന്‍ ഭക്തജനത്തിരക്കനുഭവപ്പെടും.

രാമായണമാസമായി ആചരിക്കുന്ന കര്‍ക്കടകമാസത്തില്‍ ഒരേ ദിവസം ഉച്ചപ്പൂജയ്ക്കു മുമ്പ് നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നത് മുജ്ജന്മദോഷ പരിഹാരത്തിനും ഇഷ്ടസന്താന സൗഭാഗ്യത്തിനും രോഗദുരിത നിവാരണത്തിനും അത്യുത്തമമെന്നാണ് പൂര്‍വിക വിശ്വാസം.

ഞായറാഴ്ചകളിലും മഹാവിഷ്ണുവിന് പ്രാധാന്യമുള്ള വ്യാഴാഴ്ചകളിലും മലയാളമാസം ഒന്നാംതീയതികളിലും ക്ഷേത്രദര്‍ശനത്തിന് നിരവധിപ്പേര്‍ എത്താറുണ്ടെ


ഭക്തജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഓരോ ക്ഷേത്രത്തിലും നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. നാലു ക്ഷേത്രങ്ങളിലും ഡോക്ടര്‍മാരും ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ഏര്‍പ്പെടുത്തി. ദൂരെ സ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് സൗജന്യ താമസസൗകര്യം നല്‍കും. കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകളും നടത്തും.



കര്‍ക്കടകമാസത്തില്‍ രാവിലെ 5 മുതല്‍ 12 വരെയും വൈകീട്ട് 5 മുതല്‍ 7.30 വരെയുമാണ് നാല് ക്ഷേത്രങ്ങളിലെയും ദര്‍ശനസമയം.

 

 SREE RAMA SWAMY TEMPLE, RAMAPURAM   Phone : 04822 263100

 SREE LAKSHMANA SWAMY TEMPLE, KOODAPPULAM  Phone : 04822 240540

SREE BHARATHASWAMY TEMPLE, AMANAKARA   Phone : 04822 264235

SREE SHATHRUGHNA SWAMY TEMPLE, METHIRI  Phone : 04822 327774